1234
കാറപകടത്തെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടിനെ മറികടക്കാൻ ചെടികൾ നട്ടുതുടങ്ങിയതാണ് ആലപ്പുഴ പുല്ലുകുളങ്ങരയിലെ ദേവകി അമ്മ. ആ ചെടികളും മരങ്ങളും വളർന്ന് കാടായിട്ടും ശരീരത്തിന് പഴയ ഊർജസ്വലത തിരികെ കിട്ടിയിട്ടും ചെടിനടൽ ഉപേക്ഷിക്കാൻ ദേവകി അമ്മ തയ്യാറായില്ല. ഫലമോ ജൈവസമ്പുഷ്ടമായ ഒരു കാട്. സസ്യസംരക്ഷണത്തിന് ദേശീയ അവാർഡ് അടക്കമുളള ഒട്ടേറെ പുരസ്കാരങ്ങളും. ചികിത്സയ്ക്കുളള മരുന്നിനുപയോഗിക്കാൻ പല ചെടികളും തേടി കിലോമീറ്ററുകൾ താണ്ടി ആളുകൾ ഇവിടെ എത്തുന്നു. അധ്യാപികയായി വിരമിച്ച മകളും കൊച്ചുമക്കളും സസ്യസംരക്ഷണത്തിന്റെ പാതയിൽ ഈയമ്മക്ക് കൂട്ടായുണ്ട്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക