1234
പരുത്തിനൂലുപയോഗിച്ചാണ് തോർത്ത് നെയ്യുന്നതെന്ന് നമുക്കറിയാം. നനയ്ക്കാനും ഉണങ്ങാനും കൊണ്ടുനടക്കാനുമൊക്കെ സൗകര്യപ്രദമായ തോർത്തിനു പകരമായി ആളുകൾ ഇപ്പോൾ പരക്കെ ഉപയോഗിക്കുന്നത് ബാത്ത് ടവ്വലാണ്. സ്വാഭാവികമായും തോർത്ത് ഉണ്ടാക്കുന്നതിന്റെ അഞ്ചിരട്ടി പരുത്തി വേണം ബാത്ത് ടവ്വലിന്. ഇത് കഴുകാനും ഉണങ്ങാനുമുളള ബുദ്ധിമുട്ടും ചെലവാക്കുന്ന വെളളത്തിന്റെ കണക്കും വേറെ. ഒരു കിലോ പരുത്തി നിർമ്മിക്കാൻ പതിനായിരം ലിറ്റർ വെളളമാണത്രെ ഇന്ത്യൻ സാഹചര്യത്തിൽ ആവശ്യമായിവരുന്നത്. തോർത്തുപയോഗിക്കണോ ബാത്ത് ടവ്വൽ വേണോ എന്നത് വ്യക്തിപരമായ താത്പര്യമാണ്. എങ്കിലും ഇനി ബാത്ത് ടവ്വൽ കാണുമ്പോൾ ചുമ്മാ ഒന്നോർത്തുനോക്കുക, എത്രായിരം ലിറ്റർ വെളളം ചെലവാക്കി ഉണ്ടാക്കിയ വീരനാണീ ഇരിക്കുന്നതെന്ന്. പ്രകൃതിവിഭവങ്ങളുടെ തോത് ഞെട്ടിക്കുന്ന കണക്കിലാണ് കുറഞ്ഞുവരുന്നതെന്നും.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക