1234
കണ്ണൂർ പറശ്ശിനിക്കടവിലെ സ്നേക്ക് പാർക്കിന് ചില സവിശേഷതകളുണ്ട്. പരമാവധി പ്രകൃതിസൗഹൃദ അന്തരീക്ഷത്തിലാണ് പാർക്ക് നിലനിൽക്കുന്നത് എന്നതുതന്നെയാണ് ആദ്യത്തേത്. പാമ്പുകളെയും മറ്റ് ജീവികളെയും കൂടുകളിൽ തന്നെയാണ് പാർപ്പിച്ചിരിക്കുന്നതെങ്കിലും കൂടിനു ചുറ്റും മരങ്ങളാണ്. സാധാരണ പ്രതിമകൾ ഇരുമ്പുകൂട്ടിൽ ഗ്രാനൈറ്റിനു മുകളിലാണെങ്കിൽ ഇവിടെ അതിൽനിന്നും വ്യത്യസ്തമായി പച്ചപ്പിനു നടുവിലാണ്. ഏറ്റവും വലിയ കാര്യം ഈ മരങ്ങളും മറ്റും വളർന്നു നിൽക്കുന്നിടം ചെങ്കല്ല് നിറഞ്ഞ പ്രദേശമായിരുന്നു എന്നുളളതാണ്. പുല്ലുപോലും കിളിർക്കാത്ത വെട്ടുകല്ലിൽ ഇത്രയും മരങ്ങൾ വളർത്തിയൊരു ഉദ്യാനമാക്കി മാറ്റിയെടുത്തതിനു പിന്നിലെ കഠിനാദ്ധ്വാനം ചെറുതല്ല. ഈ വഴി വരുമ്പോൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ഈ സ്നേക്ക് പാർക്കും പരിസരവും.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക