1234
ജൈവവൈവിധ്യത്തിന്റെ കലവറകളായ കാവുകളും സർപ്പക്കാവുകളും സംരംക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ പല തനതുമരങ്ങളും ഇപ്പോഴും അവശേഷിക്കുന്നത് ഈ കാവുകളിലാണ്. ജനസംഖ്യ പെരുപ്പവും നിലത്തിന്റെ വില വർദ്ധിച്ചതും കാവുകൾ വന്‍തോതിൽ വെട്ടിത്തെളിക്കാനിടയാക്കി. ബാക്കിയായ കാവുകൾ സംരംക്ഷിക്കുന്നതിനോടൊപ്പം കൂടുതൽ മരങ്ങൾ നട്ട് അവയുടെ വലിപ്പം കൂട്ടാവുന്നതുമാണ്. സർപ്പക്കാവിനു ചുറ്റും പുതിയ കാടു വെയ്ക്കാൻ ഏറ്റവും അനുയോജ്യമായ മാർഗം മിയാവാക്കി മാതൃകയാണ്. നമ്മുടെ സംസ്കാരത്തിന്റെ കൂടി ഭാഗമായ കാവുകളെപ്പോലെ ജാപ്പനീസ് സംസ്കാരത്തിലുമുണ്ട് കാവുകൾ. ചിഞ്ചുനോമോറി എന്ന പേരിലുളള വിശുദ്ധവനങ്ങളാണവ. മരിച്ചുപോയവരുടെ സ്മരണാർത്ഥം വളർത്തുന്നവയാണിവ. പ്രശസ്തരുടെ ഓർമ്മയ്ക്കായുളള സ്മൃതിവനങ്ങൾ നമ്മളും ഇവിടെ ഒരുക്കാറുണ്ട്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക