1234
ഏതുതരം മണ്ണിലും മിയാവാക്കി മാതൃകയിൽ ചെടികൾ വെച്ചാൽ വളരുമെന്നതിനു തെളിവാണ് ഈ പഴത്തോട്ടം. മഴക്കാലത്ത് ഒരടിയോളം വെളളം പൊങ്ങുന്ന ചതുപ്പാണിവിടം. വേനലിൽ വെളളം വാർന്നുപോയി മണ്ണ് കട്ടിയായി ജലാംശം തീരെയില്ലാതിരിക്കുകയും ചെയ്യും. അങ്ങനെയുളളിടത്ത് വെച്ച ചെടികളൊക്കെ നന്നായിത്തന്നെ വളർന്നുവരുന്നുണ്ട്. ഒരു സ്ക്വയർ മീറ്ററിൽ നാലു ചെടികൾ വീതമാണിവിടെ വെച്ചിരിക്കുന്നത്. അതിൽ തക്കാളി വഴുതന,വെണ്ട പോലുളളവയൊക്കെ ഉണ്ട്. ഇവ പെട്ടെന്നു വളർന്ന് ഫലം തന്നശേഷം നശിച്ചുപോകും. ബാക്കിയുളളവ വളർന്ന് മുകളിലെത്തുകയും ചെയ്യും.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക