1234
ജൈവകൃഷി ചെയ്യുമ്പോൾ ജൈവവളങ്ങളുടെ ഗുണനിലവാരം പ്രധാനമാണ്. വാങ്ങുന്ന ചാണകത്തിന് മിക്കവാറും ഗുണനിലവാരം പ്രശ്നമാകാറുണ്ട്. ഇതിനൊരു പരിഹാരം കന്നുകാലികളെക്കൂടി വളർത്തുക എന്നുളളതാണ്. അത് നാടൻ ഇനങ്ങളാണെങ്കിൽ അവയ്ക്ക് രോഗപ്രതിരോധശേഷി കൂടുതലുണ്ടാവും, നമ്മുടെ കാലാവസ്ഥയോട് ഇണങ്ങുന്നവയുമായിരിക്കും. പശുക്കളെ വളർത്തുമ്പോൾ അവയ്ക്കുളള കൂട് കൂടി വേണമല്ലോ. പരമാവധി വായുസഞ്ചാരമുളള കൂടുകൾ പണിയുന്നത് കന്നുകാലികളുടെ ആരോഗ്യത്തിനും നല്ലതാണ്. അടച്ചുകെട്ടി പണിതിട്ട് കൃത്രിമ തണുപ്പ് നൽകുന്നതിനേക്കാൾ സ്വാഭാവികമായ കാറ്റും വെളിച്ചവും ലഭിക്കുന്ന തരത്തിൽ കൂട് പണിയാം. ഈ വീഡിയോയിൽ അത്തരത്തിലുളള കൂടുകൾ കാണിക്കുന്നുണ്ട്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക