1234
ആറ്റുതീരത്തും ചെറുതോടുകളുടെ തീരത്തുമൊക്കെ വളരുന്ന ചെടികൾക്ക് വെളളത്തിലെ മാലിന്യം വലിച്ചെടുത്ത് വെളളം ശുദ്ധിയാക്കാനുളള കഴിവുണ്ട്. വാട്ടർ ബാംബൂ, കാനവാഴ, ഹെലികോണിയ, രാമച്ചം, കുടങ്ങൽ തുടങ്ങിയവയൊക്കെ ഇത്തരത്തിൽ വെളളം ശുദ്ധിയാക്കുന്ന ചെടികളാണ്. ഇവ കൊണ്ടൊരു ഫ്ലോട്ടിങ്ങ് ഐലന്റ് നിർമ്മിച്ച് വെളളത്തിൽ നിക്ഷേപിച്ചാൽ മലിനജലം ഒരു പരിധിവരെ ശുദ്ധമാക്കാൻ കഴിയും. നമ്മുടെ വീടുകളിലെ തന്നെ കുളിക്കാനും അലക്കാനും മറ്റും ഉപയോഗിക്കുന്ന വെളളം ശേഖരിച്ച് ഇത്തരത്തിൽ ശുദ്ധമാക്കിയാൽ അത് ജലസേചനത്തിനും മറ്റും ഉപയോഗിച്ച് വെളളത്തിന്റെ ദുരുപയോഗം കുറയ്ക്കുകയുമാവാം. വെളളത്തിൽ പൊങ്ങിക്കിടക്കുന്ന ഫ്ലോട്ടിങ്ങ് ഐലന്റ് നിർമ്മിക്കുന്നതെങ്ങനെയെന്ന് കാണാം.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക