1234
മിയാവാക്കി മാത്യകാവനം, ശാസ്ത്രീയമായി തന്നെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിചാണ് ഈ വീഡിയോയില്‍ എം.ആര്.ഹരി സംസാരിക്കുന്നത്. ചെലവ് ചുരുക്കലിന്റെ പേരില്‍ പ്രൊഫ. മിയാവാക്കി നിര്‍ദ്ദേശിച്ചിരിക്കുന്ന അടിസ്ഥാന തത്വങ്ങള്‍ ഒഴിവാക്കിയാല്‍ സ്വാഭാിക വനമാതൃക ഉണ്ടാവില്ല. അതു ഭക്ഷ്യശ്യംഖലയെ നിലനിര്‍ത്തില്ല. അവിടെ നിന്നു നമ്മുക്കു കിട്ടുന്ന ഉല്പന്നങ്ങള് ശരിയായ രീതിയില്‍ പോഷക മൂല്യമുള്ളതാവില്ല. പ്രാണികള്‍ കാടിനെ ഇല്ലാതാക്കുമെന്നു ഭയപ്പെടുന്നവരാണു മഹാഭൂരിപക്ഷവും. അത്തരമൊരു ആശങ്ക അടിസ്ഥാന രഹിതമാണ്. കാരണം വേട്ടക്കാരന്-ഇര ബന്ധം (ശൃംഖല) പ്രാണികളുടെ വര്‍ദ്ധനവിനെ സ്വാഭാവികമായി നിയന്ത്രിക്കാനും അങ്ങിനെ കാടു നിലനിര്‍ത്താനും പര്യാപ്തമാണ്.