1234
ജീവിതത്തിൽ വില കൊടുത്തുവാങ്ങാന്‍ പറ്റാത്ത സാധനങ്ങളുമുണ്ടല്ലോ. ഒരു മിയാവാക്കിത്തോട്ടം നമുക്കു തരുന്നതും അത്തരം അമൂല്യമായ അനുഭവങ്ങളാണ്. എയർകണ്ടീഷണർ പോലെ വീട്ടിലെ സുഖസൗകര്യങ്ങൾ കൂട്ടാൻ നമ്മൾ ചെലവാക്കുന്ന പണത്തെക്കുറിച്ച് ആരെങ്കിലും രണ്ടാമതൊന്ന് ആലോചിക്കാറുണ്ടോ. എന്നാൽ അത്രയും പണം ചെലവഴിച്ച് വീടിനു ചുറ്റും വെയ്ക്കുന്ന ചെടികൾ കുളിർമ്മയും ഭംഗിയും സ്ഥിരമായി തന്നുകൊണ്ടിരിക്കും. അവയിൽ വിരിയുന്ന പൂക്കളും അതുതേടി വരുന്ന ശലഭങ്ങളും പക്ഷികളുമൊക്കെ നമുക്ക് തരുന്നത് വിലകൽപ്പിക്കാനാവാത്ത സന്തോഷങ്ങളാണ്. പൂക്കൾക്കൊപ്പം നമുക്കാവശ്യമായ പച്ചക്കറികളും പഴങ്ങളും ഔഷധങ്ങളും കൂടി ഉണ്ടാക്കാം. സാധാരണഗതിയിൽ ഇതിനൊക്കെ വേണ്ടിവരുന്നതിന്റെ നാലിലൊന്നു സ്ഥലത്തുനിന്ന് ഇതൊക്കെ ഉണ്ടാക്കാം എന്നുളളതാണ് മിയാവാക്കി മാതൃക തെളിയിക്കുന്നത്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക