1234
കാടിനോടു സ്നേഹം തോന്നാൻ കാട്ടിൽത്തന്നെ പോകണമെന്നില്ല. കാട്ടുമരങ്ങളും നാട്ടുമരങ്ങളും അണ്ണാനും കിളികളുമെല്ലാം ഉളള നാട്ടിൻപുറത്തെ ജീവിതം പ്രകൃതിയെ സ്നേഹിക്കാൻ നമ്മെ പ്രാപ്തരാക്കും. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും മൊബൈൽ ഗെയിമുകളും അന്യമായിരുന്ന, അണ്ണാന്റെയും കിളികളുടെയും പിന്നാലെ ഓടിയിരുന്ന തന്റെ കുട്ടിക്കാലം ഓർത്തെടുക്കുകയാണ് എം. ആർ. ഹരി ഇവിടെ. ഓണക്കാലത്ത് പൂവു തേടിയും വീട്ടിലെ ആവശ്യങ്ങൾക്ക് പച്ചമരുന്നുകൾ തേടിയും നാടാകെ അലഞ്ഞുതിരിയവെ താനറിയാതെ മനസിലേക്കു കുടിയേറുന്നുണ്ട് ഓരോ പൂവും വളളികളും മരങ്ങളും. അവ തന്നെയാണ് പിന്നീടിങ്ങോട്ട് ഏതിടത്തും പച്ചപ്പു തിരയാനും നട്ടു വളർത്താനും നമ്മളെ പ്രേരിപ്പിക്കുന്ന പ്രകൃതിപാഠം.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക