1234
തിരുവനന്തപുരം പുളിയറക്കോണത്തെ തന്റെ പുരയിടത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി പലരീതിയിലുളള വനവത്കരണ സാദ്ധ്യതകള്‍ പരീക്ഷിച്ചു വരുകയാണ് ഇന്‍വിസ് മള്‍ട്ടിമീഡിയ ഡയറക്ടറായ എം. ആര്. ഹരി. പാറ നിറഞ്ഞ, കുത്തനെ ചെരിവുളള സ്ഥലത്ത് അവയെല്ലാം പരാജയപ്പെട്ടെങ്കിലും പിന്മാറാന് അദ്ദേഹം തയ്യാറായില്ല. ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അകിര മിയാവാക്കി വികസിപ്പിച്ച മിയാവാക്കി മാതൃക വനവത്കരണത്തെ കുറിച്ച് കേട്ടറിഞ്ഞ ഹരി അതേക്കുറിച്ച് കൂടുതല്‍ പഠിച്ചു. പരീക്ഷണാര്‍ത്ഥം ആദ്യ തോട്ടമൊരുക്കി. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പാറനിറഞ്ഞ തരിശുഭൂമിയില്‍ പച്ചപ്പ് തഴച്ചു. ഇതോടെ മിയാവാക്കി മാതൃകയില്‍ അകൃഷ്ടനായ ഹരി പുളിയറക്കോണത്ത് കൂടുതല്‍ മിയാവാക്കി കാടുകള്‍ ഒരുക്കി. അവയെല്ലാം നല്ലരീതിയില്‍ വളരുകയും ചെയ്തു.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക