1234
പുളിയറക്കോണത്തെ പറമ്പിൽ രണ്ടാം വർഷവും കൂണു മുളച്ചതിന്റെ ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിടാൻ ശ്രമിക്കവെയാണ് ആദ്യവർഷം വിരിഞ്ഞ അതേ ദിവസം തന്നെയാണ് രണ്ടാം വർഷവും കൂണുകൾ വിരിഞ്ഞിരിക്കുന്നതെന്ന് എം.ആർ. ഹരി തിരിച്ചറിയുന്നത്. കാർഷിക മേഖലയിൽ വിദഗ്ദ്ധരായ സുഹൃത്തുക്കളോട് ഈ വിവരം പങ്കുവെച്ചെങ്കിലും അവർക്കും കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. അത്രയും കൃത്യമായി ആരുമിതുവരെ കുണുകൾ മുളക്കുന്നതിനെ കുറിച്ച് ശ്രദ്ധിച്ചു കാണില്ലായിരിക്കണം. ഏതായാലും ഈയൊരു വിഷയത്തിൽ ലേഖനങ്ങളോ വാർത്തകളോ ഒന്നും അവരുടെയും ശ്രദ്ധയിൽ പെട്ടിട്ടില്ല. മൈക്രോബിയൽ പ്രവർത്തനം മൂലമാണല്ലോ കൂണുകൾ മുളയ്ക്കുന്നത്. തനിയെ മുളയ്ക്കണമെങ്കിൽ അത് മണ്ണിന്റെ ജൈവസമ്പുഷ്ടിയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വരും വർഷം അതേ തീയതിയായ ഒക്ടോബർ 28ന് എന്തു സംഭവിക്കുമെന്ന് നോക്കാം എന്ന് എല്ലാവരും ആകാംക്ഷാഭരിതരായി. പ്രതീക്ഷ തെറ്റിക്കാതെ ഒക്ടോബർ 28 നു തന്നെ കൂണുകൾ മുളച്ചു. മഴയും കാറ്റും തുടങ്ങി പ്രകൃതിയുടെ സർവ താളങ്ങളും തെറ്റുന്ന ഇക്കാലത്ത് കൂണുകളെങ്കിലും ആ ജൈവഘടികാരം പാലിക്കുന്നതിൽ സന്തോഷമാണ്. ഒപ്പം അടുത്ത വർഷത്തേക്ക് എല്ലാവരും കാത്തിരിക്കുകയാണ്. കൂണുകൾ സമയനിഷ്ഠ പാലിക്കുമോ എന്നറിയാനായി.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക