1234
മരങ്ങളും ചെടികളും ഇഷ്ടപ്പെടുന്ന എല്ലാവർക്കുമുണ്ടാവും സ്വന്തം വീട്ടുമുറ്റത്ത് നട്ടുവളർത്താനാഗ്രഹിക്കുന്ന ചെടികളുടെ ഒരു ലിസ്റ്റ്. പലപ്പോഴും സ്ഥലപരിമിതി ഈ ആഗ്രഹങ്ങൾക്ക് തടസമാവാറുണ്ട്. എന്നാൽ ഒരു സെന്റ് സ്ഥലമേ നിങ്ങൾക്ക് നീക്കിവെക്കാനുളളു എങ്കിൽ പോലും അതിൽ ഇഷ്ടപ്പെട്ട ചെടികൾ നട്ടുവളർത്താനാവും മിയാവാക്കി രീതിയിൽ. ഇത് പ്രാവർത്തികമാക്കി കാണിച്ചിരിക്കുകയാണ് ചെറിയാൻ മാത്യു തന്റെ വീട്ടുമുറ്റത്തെ ഒരു സെന്റ് തോട്ടത്തിലൂടെ. ഇവിടെ വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, ഔഷധങ്ങൾ എന്നുവേണ്ട അപൂർവ ഇനം മരങ്ങൾ വരെ അദ്ദേഹം നട്ടുവളർത്തിയിട്ടുണ്ട്. മുറ്റത്തെ ഈ ചെറുകാട് പുറത്തെ പൊടിയിൽ നിന്നും ശബ്ദത്തിൽ നിന്നും സ്വാഭാവിക മതിലായി പ്രവർത്തിച്ച് വീടിന് സംരക്ഷണവും നൽകുന്നു.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക