1234
കുറഞ്ഞ സ്ഥലത്ത് മിയാവാക്കി മാതൃകയിൽ വനം ഒരുക്കുന്നതുപോലെ തന്നെ ഔഷധത്തോട്ടമോ പച്ചക്കറിത്തോട്ടമോ ഫലവൃക്ഷത്തോട്ടമോ ഒക്കെ വളർത്തിയെടുക്കാവുന്നതാണ്. വീടിനോടു ചേർന്നുളള സ്ഥലത്ത് ഇത്തരത്തിൽ ഒരുക്കുന്ന മിയാവാക്കി തോട്ടത്തിൽ നിന്ന് ഒരു വീട്ടിലേക്ക് ആവശ്യമുളള പച്ചക്കറികളും പഴങ്ങളും ലഭിക്കും. തോട്ടത്തിനു ചുറ്റും വേലി സ്ഥാപിച്ച് അതിൽ വളളികളായി പടരുന്ന ചെടികളും നട്ടുവളർത്താം. ഉയരത്തിൽ പോകുന്ന ഫലവൃക്ഷങ്ങൾ പോലുളളവ ആദ്യം നട്ട് അവ ഏകദേശം ഒരാൾപ്പൊക്കമായി കഴിയുമ്പോൾ ചുവട്ടിൽ മരിച്ചീനി, വാഴ, ചേന, ചേമ്പ്, കാച്ചിൽ പോലുളള പച്ചക്കറികൾ നടാം. കാടുതന്നെ വെച്ചു പിടിപ്പിക്കാൻ താല്പര്യമില്ലാത്തവർക്ക് ഈ രീതിയും പരീക്ഷിക്കാം.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക