1234
ടെറസ് കൃഷിയിലും മിയാവാക്കി മാതൃക പരീക്ഷിക്കാം. പ്രത്യേകം തയ്യാറാക്കിയ ടാങ്കോ അതല്ലെങ്കിൽ ഫൈബർ ടാങ്കോ വീപ്പ നടുവേ മുറിച്ചതോ ആയാലും മതി. ഇതിൽ നടീൽ മിശ്രിതം നിറച്ച് പത്തിരുപത് ഇനം ചെടികൾ നടാവുന്നതാണ്. കീടങ്ങളുടെ ആക്രമണം ഒഴിവാക്കാനായി ഒരു വിള തന്നെ ഒരു ടാങ്കിൽ ചെയ്യരുത്. പലയിനങ്ങൾ ഇടകലർത്തി വേണം നടാൻ. ഇത്തരത്തിൽ വെണ്ട, പയർ, തക്കാളി, വഴുതന, ചോളം, പച്ചമുളക്, കൂർക്ക, ഇഞ്ചി, മഞ്ഞൾ, ഉള്ളി, ഉരുളക്കിഴങ്ങ്, മിന്റ് ഇതൊക്കെ നടാം. ഇവയൊക്കെ ഒന്നു വളർന്നുയർന്നുകഴിഞ്ഞാൽ ചുവട്ടിലായി കോളിഫ്ലവർ, കാബേജ്, ചീര എന്നിവയും നടാവുന്നതാണ്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക