1234
ഏപ്രിൽ 22 നാണ് ലോകഭൗമ ദിനം ആചരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ എല്ലാ രാജ്യങ്ങളും തങ്ങളുടേതായ പങ്കുവഹിക്കണമെന്ന തീരുമാനം കൈക്കൊണ്ട ദിനമാണിത്. വ്യക്തികൾക്കും തങ്ങളുടെ പങ്ക് നിർവഹിക്കാനുളള സമയമാണിത്. നമുക്ക് നീക്കിവെയ്ക്കാൻ പറ്റുന്ന ഇത്തിരി സ്ഥലത്ത് മരങ്ങൾ നട്ടു പരിപാലിച്ചുകൊണ്ട് നമുക്കോരോരുത്തർക്കും ഭൂമിയ്ക്കുവേണ്ടി കൈകോർക്കാൻ കഴിയും. അതിനായി ഇന്നുമുതൽ തന്നെ പ്രവർത്തിച്ചു തുടങ്ങാം. വരുന്ന ഭൗമദിനത്തിൽ നമ്മുടെ മുറ്റത്തുമൊരു കാടൊരുക്കി കൊണ്ട് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നമ്മുടെ പങ്ക് നിറവേറ്റാം. അത് നാളത്തെ നമ്മുടെ തലമുറയ്ക്കും കൂടിയായി നമ്മൾ ചെയ്യേണ്ട ഉത്തരവാദിത്തമാണ്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക