1234
നിലവില്‍ മരങ്ങളുള്ള ഒരു സ്ഥലത്തു കാട് വളര്‍ത്താന്‍ പറ്റുമോ എന്ന ആശയത്തിനു ഈ വീഡിയോയിലൂടെ എം.ആര്.ഹരി മറുപടി പറയുന്നു. മരങ്ങളുടെ ചില്ലകള്‍ മാത്രം വെട്ടി പറമ്പില്‍ സൂര്യപ്രകാശം വീഴുമെന്നുറപ്പാക്കുക. അതിനുശേഷം ചാണകപ്പൊടിയും ചകരിച്ചോറും മണ്ണും ഉമിയും ഒക്കെ ചേര്‍ത്ത് ഒരു മിശ്രതമുണ്ടാക്കി അതുപയോഗിച്ച് പറമ്പില്‍ ഒരു ഉയര്‍ന്ന തട്ടുണ്ടാക്കി അതില്‍ വിവിധയിനം തൈകള്‍ നടുക. ഈ തൈകള്‍ വളര്‍ന്നുവരുമ്പോള്‍ കാടിന്റെ താഴെത്തെ നില ആയി നില്ക്കും. ചില്ലകള്‍ മുറിച്ചു മാറ്റിയ പഴയ വലിയ മരങ്ങളില്‍ പുതുതായി വരുന്ന ഇലകളും ചില്ലകളും ആ കാടിന്റെ മേല്‍ത്തട്ടായി മാറും.