1234
ടെറസില്‍ ചെടി വെക്കുന്നതിനെ കുറിച്ചു പതിവായി വരുന്ന ചോദ്യങ്ങള്‍ക്കുളള പ്രതികരണമാണ് ഈ വീഡിയോയില്‍ എം.ആര് ഹരി നല്‍കുന്നത്. രണ്ടു മാര്‍ഗങ്ങളാണ് നിര്‍ദേശിക്കുന്നത്. ബക്കറ്റകളില് തൈകള്‍ നട്ട് അവ അടുപ്പിച്ച് വെക്കാം. അതല്ലെങ്കില്‍ കേടായ വാട്ടര്‍ ടാങ്കുകളിലോ ടബ്ബുകളിലോ തൈകള്‍ നടാം. നിലത്തുവളരുന്ന മിയാവാക്കി കാടുകളുടെ അത്ര വളര്‍ച്ച ലഭിച്ചില്ലെങ്കിലും ടെറസിലും ഇവ വളരുകയും ഫലം തരികയും ചെയ്യും. മിയാവാക്കി മാതൃകയില്‍ ചെടികള്‍ അടുപ്പിച്ച് നടുക, ജൈവമിശ്രിതം ഉപയോഗിക്കുക, രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതിരിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക