1234
ടെറസ് കൃഷി എല്ലാവർക്കും പരിചിതമാണ്. മിയാവാക്കി മാതൃകയും ടെറസിൽ പരീക്ഷിക്കാവുന്നതാണ്. പ്രത്യേകമായി തയ്യാറാക്കിയ ഫൈബർ ടാങ്കിലോ പഴയ വാട്ടർ രണ്ടാക്കി മുറിച്ചതിലോ നടീൽ മിശ്രിതവും മണ്ണും നിറച്ച് ചെടികൾ നടാം. ടെറസിൽ വെക്കുമ്പോൾ ഭാരം കൂടാതിരിക്കാൻ മണ്ണിന്റെ അളവ് കുറച്ച് ചാണകപ്പൊടിയോ ചകിരിച്ചോറോ കൂടുതൽ ചേർക്കാം. ടാങ്കുകള്‍ ടെറസിനു നടുക്ക് വെയ്ക്കാതെ വശങ്ങളിലേക്ക് ചേർത്തുവെയ്ക്കുന്നതും ഭാരം ക്രമീകരിക്കാൻ സഹായിക്കും. ചെടികൾ വളരുമ്പോൾ അവയുടെ ശാഖകൾ കോതി ചെറുതാക്കിയും ഭാരം കുറയ്ക്കാം. ചെറിയ മൺകുടങ്ങൾ മണ്ണിൽ താഴ്ത്തിവെച്ച് അവയിൽ വെളളം നിറച്ചുവെച്ചാൽ ദിവസം മുഴുവനും ചെടികൾക്ക് നനവും കിട്ടും. ഒന്നോ രണ്ടോ ദിവസം നനയ്ക്കാതിരുന്നാൽ പോലും ചെടികൾ ഉണങ്ങിപ്പോവില്ല.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക