1234
പാറപ്പുറത്ത് ഒന്നും വളരില്ലെന്നാണ് പൊതുവേയുളള വിശ്വാസം. എന്നാൽ പാറപ്പുറത്തും മിയാവാക്കി മാതൃകയിൽ കാടു വളരും. ജപ്പാനിലെ കനഗാവ എന്ന സ്ഥലത്ത് പന്ത്രണ്ടേക്കറോളം വിസ്തീർണത്തിലാണ് കാടൊരുക്കിയിരിക്കുന്നത്. പാറപ്പുറം തുരന്ന് ഗ്രിൽ ഉറപ്പിച്ചതിനു ശേഷം അതിൽ മിയാവാക്കി മാതൃകയിൽ തയ്യാറാക്കിയ നടീൽ മിശ്രിതം നിറച്ചാണ് ചെടികൾ നടുന്നത്. സാധാരണ മണ്ണിലൊരുക്കുന്ന മിയാവാക്കി മാതൃകയേക്കാൾ ഇതിനു ചെലവുവരും. പക്ഷെ തരിശായ പാറപ്പുറം പച്ചപ്പു നിറഞ്ഞാക്കി മാറ്റാൻ കഴിയും. ഉപേക്ഷിച്ച പാറമടകളിലൊക്കെ ഈ രീതി പരീക്ഷിക്കാവുന്നതാണ്. പാറപൊട്ടിച്ച് പരിസ്ഥിതിയ്ക്കുണ്ടാവുന്ന കോട്ടം കുറച്ചെങ്കിലും തീർക്കാനും കഴിയും.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക