1234
പാറനിറഞ്ഞ സ്ഥലവും പരന്ന പാറയും ഒഴിഞ്ഞ പാറമടയുമെല്ലാം ചെടികൾ വളരാത്തിടം എന്നാണ് നമ്മുടെ കണക്കുകൂട്ടൽ. എന്നാൽ മിയാവാക്കി മാതൃകയിൽ ഇത്തരം സ്ഥലങ്ങളിലും ചെടികൾ വളർത്തിയെടുക്കാനാവും. ജപ്പാനിലെ കനഗാവ പ്രവിശ്യയിൽ പന്ത്രണ്ടേക്കർ പാറപ്പുറത്ത് പ്രഫസർ മിയാവാക്കി അത് പരീക്ഷിച്ചു വിജയിപ്പിച്ചതുമാണ്. ഈ മാതൃക പിന്തുടർന്ന് പുളിയറക്കോണത്തെ 120 സ്ക്വയർഫീറ്റ് പാറപ്പുറത്ത് നമ്മളും തൈകൾ നട്ടിരുന്നു. ഈ ചെറിയ കാടിനിപ്പോൾ ഏഴുമാസം പ്രായമായി. ചെടികളെല്ലാം മികച്ചരീതിയിൽ വളർന്നുപൊങ്ങി. നിരന്ന പാറയും ചെടികൾ നടാനൊരു പ്രതിബന്ധമല്ല എന്നതാണ് ഈ പരീക്ഷണവിജയം തെളിയിക്കുന്നത്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക