1234
തിരുവല്ലയിൽ നിലവിലുളള സർപ്പക്കാവിനടുത്ത് നട്ട മിയാവാക്കി കാടിന്റെ വളർച്ച രണ്ടുവർഷത്തിനു ശേഷം പരിശോധിക്കുന്നു. സർപ്പക്കാവിനെ അഞ്ചു സെന്റിലേക്ക് വലുതാക്കുക എന്ന ഉദ്ദേശത്തോടെയാണീ കാട് വെച്ചത്. എന്നാൽ കാവിൽ നിൽക്കുന്ന മരങ്ങളുടെ തണലും ഒരുവശത്ത് വീടിന്റെ തണലും കാരണം വളർന്നുവരുന്ന തൈകൾക്ക് ആവശ്യത്തിനു വെയില് കിട്ടാതെ പോയി. ഒപ്പം മിയാവാക്കി മാതൃകയിൽ ഒരു ചതുരശ്ര മീറ്ററിൽ നാലു തൈകളെന്നതിനു പകരം ഇവിടെ രണ്ട് തൈകൾ വീതമാണ് വെച്ചത്. ഈ രണ്ടു കാരണങ്ങളും ചെടികളുടെ വളർച്ചയെ ബാധിച്ചു. മരങ്ങളുടെ തണലിൽ തൈകൾ വെയ്ക്കുമ്പോൾ അവയുടെ വളർച്ച സാധാരണഗതിയിലായിരിക്കില്ല എന്നതിവിടെ തെളിഞ്ഞു. എങ്കിലും ഈ തൈകളും സാവകാശമെടുത്ത് വലുതാവും.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക