1234
കടൽത്തീരത്ത് മിയാവാക്കി കാട് വെച്ചാൽ അത് കടലാക്രമണത്തെയും മറ്റു പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കുമോ അതോ നശിച്ചുപോകുമോ എന്നറിയാൻ കൂടിയായിരുന്നു കടൽതീരത്ത് ഇരുപത് സെന്റിൽ കാടൊരുക്കിയത്. ഒരു വർഷം കൊണ്ട് തൈകൾ നല്ലരീതിയിൽ വളർന്നു വന്നു. പക്ഷെ അപ്രതീക്ഷിതമായി ഉണ്ടായ കടലേറ്റത്തിൽ രണ്ടുദിവസം ഈ ചെടികൾക്കു ചുവട്ടിൽ ഉപ്പുവെളളം നിന്നു. കടമ്പും പ്ലാവും ഒഴികെ ബാക്കിയുളള തൈകളെല്ലാം അതിനെ അതിജീവിക്കുകയാണുണ്ടായത്. ഇത് വളരെയേറെ പ്രതീക്ഷ തരുന്ന ഒരനുഭവമാണ്. ഈട്ടി പോലെ പ്രതീക്ഷിക്കാത്ത മരങ്ങൾ വരെ കടൽതീരത്തെ മണ്ണിൽ നന്നായി വളരുന്നുണ്ട്. ഉപ്പുകാറ്റിനെയും വെളളത്തെയും പ്രതിരോധിക്കാൻ ശേഷിയുളള പുന്ന, പൂവരശ്, കോഴിയപ്പ, മുഞ്ഞ പോലുളള മരങ്ങളുടെ ഒരു ജൈവവേലി തീർത്തശേഷം അതിനിപ്പുറം തൈകൾ നടുന്നതും കൂടുതൽ ഫലപ്രദമായിരിക്കുമെന്ന് കരുതുന്നു.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക