1234
ഈ വീഡിയോയിൽ എം ആർ ഹരി പരിചയപ്പെടുത്തുന്നത് വനസ്നേഹികളായ അധ്യാപക ദമ്പതികളെയാണ്. തിരുവനന്തപുരം നഗരത്തിൽ ബിൽഡിംഗ് പെർമിറ്റ് ഉള്ള ഒരു സ്ഥലം വാങ്ങി അവിടെ കാടുവെച്ചു പിടിപ്പിക്കുക എന്ന സാഹസമാണ് അവർ ചെയ്തത്. തികഞ്ഞ ആസൂത്രണത്തോടെ അവർ നിർമ്മിച്ച മിയാ വാക്കി മാതൃകാവനവും, അതിനുള്ളിലെ ജലാശയങ്ങളും, വഴിത്താരകളും, വിശ്രമ കേന്ദ്രവും ഗാർഡൻ ഫർണിച്ചറുകളും എല്ലാം പ്രകൃതിയോടും സഹജീവികളോടും ഉള്ള അവരുടെ സ്നേഹത്തിൻറെ നേർസാക്ഷ്യമാണ്. മെഡിറ്റേഷന് തുല്യമായ ഒരു മാനസികാവസ്ഥയിലേക്ക് നമ്മൾ ഉയർത്തിക്കൊണ്ടു പോകാൻ ആ വനാന്തരീക്ഷത്തിന് കഴിയും എന്ന് അവർ പറയുന്നു.