1234
പേയാടിനടുത്തുള്ള ആലന്തറക്കോണത്തിന് അടുത്ത് എനിക്കുള്ള കുറച്ചു സ്ഥലമാണിത്. ഡിസംബറിൽ വെച്ച ഈ മരങ്ങളുടെ ഉയരം പുറത്തുള്ള ഒരാൾ കണ്ടാൽ അത്ഭുതപ്പെട്ടുപോകും. അത്രയും മനോഹരമായിട്ടാണ് ഇവ വളർന്നു വന്നിട്ടുള്ളത്. ഏകദേശം 12 - 15 അടി നീളത്തിൽ ഈ മരങ്ങൾ വളർന്നു കഴിഞ്ഞു. ഇതിന്റെ തുടക്കത്തിൽ ആദ്യ പടിയായി നമ്മൾ ചെയ്തത് ചെടികൾ നടാനുള്ള മിശ്രിതം തയ്യാറാക്കുക എന്നതാണ്. ഉമിയും മണ്ണും ചകിരിച്ചോറും ചാണകവും ചേർത്താണ് ഈ മിശ്രിതം ഉണ്ടാക്കുന്നത്. തൈകൾ നട്ടു കഴിഞ്ഞാൽ ഇടയ്ക്കൊക്കെ വന്ന് നോക്കണം. കൊമ്പ് കോതിക്കൊടുക്കണം. കള പറിച്ചു കളയണം. നേരെ വളർന്നുപോകാനായി ഊന്ന് കൊടുക്കണം. ഇങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ മാത്രമേ ഇതിനകത്ത് നമുക്ക് ചെയ്യാനായി ഇനിയുള്ളൂ. ജലസേചനത്തിന് തുളളിനന സംവിധാനം ഒരുക്കിയിട്ടുള്ളത് കൊണ്ട് വെള്ളത്തിന് ബുദ്ധിമുട്ട് ഇല്ല. ഈ കാട്ടിൽ ഏറ്റവും കൂടുതലുള്ളത് ചിത്രശലഭങ്ങളാണ്. അതുപോലെ തന്നെ ചെറിയ കുരുവികളെയും അണ്ണാനെയും പലയിനം പക്ഷികളെയും ഇവിടെ കാണാൻ സാധിക്കും. ഇവർക്ക് ഇവിടെ വന്നിരിക്കാനും ആഹാരത്തിനുമായുള്ള സംവിധാനങ്ങൾ കൂടി ഇതിനകത്ത് ചെയ്തിട്ടുണ്ട്.