1234
തിരുവനന്തപുരത്തെ ചാലയിലുളള ഗവ. സ്കൂളിൽ പത്തുസെന്റിലൊരുക്കിയ മിയാവാക്കി വനമാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ഒമ്പതു മാസമായപ്പോഴേക്കും ശരാശരി പത്തടിയിൽ കൂടുതൽ ഇവിടെ വെച്ച തൈകൾ വളർന്നുകഴിഞ്ഞു. ധാരാളം പക്ഷികളും വണ്ടുകളും ചെറുപ്രാണികളും ഇവിടെ ചേക്കേറിയിട്ടുണ്ട്. ജീവിതം കൂടുതൽക്കൂടുതൽ യന്ത്രവത്കൃതമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് കുട്ടികൾക്ക് പ്രകൃതിയോട് അടുത്തിടപഴകാനും നിരീക്ഷണങ്ങൾ നടത്താനും പഠിക്കാനുമൊക്കെയുളള വലിയ സാദ്ധ്യതയാണ് സ്കുൾമുറ്റത്ത് ഇത്തരത്തിൽ ഒരുക്കുന്ന ചെറുവനങ്ങൾ തുറന്നിടുന്നത്. പ്രഫസർ മിയാവാക്കിയുടെ ജന്മദിനമായ ജനുവരി 29നാണ് ഈ കാട് നട്ടുപിടിപ്പിച്ചതെന്ന പ്രത്യേകതയുമുണ്ട്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക