1234
മിയാവാക്കി മാതൃകയില്‍ പുളിയറക്കോണത്തെ പാറ നിറഞ്ഞ കുന്നിന് ചെരുവില്‍ നട്ട ആദ്യത്തെ സൂക്ഷ്മ വനം നട്ട് 15 മാസങ്ങള്‍ക്കു ശേഷമുളള കാഴ്ച്ച. ഇത് ഞങ്ങളുടെ ആദ്യത്തെ മിയാവാക്കി കാടാണ്. 15 മാസം മുമ്പാണ് ഇവിടെ തൈകള്‍ നട്ടത്. ഇത് വെളളമില്ലാത്ത തരിശുഭൂമിയായിരുന്നു. എന്നിട്ടും തൈകള്‍ നന്നായി വളര്‍ന്നുവന്നു. അതിനു കാരണം മിയാവാക്കി മാതൃകയാണ്. മൂന്നു സെന്റ് അഥവാ 120 ചതുരശ്ര മീറ്റര്‍ ഭൂമിയാണിത്. ഇതില്‍ 70 ഇനത്തില്‍പ്പെട്ട 450 തൈകളാണ് നട്ടിട്ടുളളത്.