1234
കേരളത്തിൽ മിയാവാക്കി മാതൃകയിൽ ഒരുക്കിയ ആദ്യത്തെ നഗരവനമാണിത്. തിരുവനന്തപുരം ജില്ലയിലെ പുളിയറക്കോണം എന്ന സ്ഥലത്ത് കുത്തനെ ചെരിവുളള പാറ നിറഞ്ഞ കുന്നിൻ പ്രദേശത്താണീ കാട് വളർന്നു നില്ക്കുന്നത്. ബുൾഡോസർ കൊണ്ടു മണ്ണു നിരത്തിയാണ് നിലം ചെടി നടാൻ പാകത്തിനാക്കിയത്. ചെരിവിൽ വെളളം നില്ക്കാൻ പാടായതു കൊണ്ട് മഴവെളളത്തിന്റെ ഒഴുക്ക് സാവധാനത്തിലാക്കാൻ പലയിടത്തും തടികൾ നിരത്തി. നട്ട ഓരോ തൈയ്ക്കും വെളളം ഉറപ്പാക്കുന്ന സൂക്ഷ്മ ജലസേചന സംവിധാനവും ഒരുക്കി.