1234
നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങുന്ന, പരിസ്ഥിതിയ്ക്കു ദോഷം ചെയ്യാത്ത വീടിനോട് ഇപ്പോൾ ആളുകൾക്ക് പ്രിയം കൂടിവരുന്നുണ്ട്. അതുപോലെ വീടിനു മേലുളള ആഡംബരം കുറച്ച് പ്രകൃതിയോടു ചേർന്നുനിൽക്കുന്ന വീടെന്നുളള ആശയവും ധാരാളം പേര് ഇപ്പോൾ സ്വീകരിക്കുന്നുണ്ട്. അത്തരമൊരു വീട് സ്വപ്നം കാണുന്നവർക്ക് ഈ മോഡൽ പരീക്ഷിക്കാവുന്നതാണ്. വീടുപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിനനുസരിച്ച് വലിപ്പം ചെറുതാക്കി, എന്നാൽ അടിസ്ഥാന സൗകര്യങ്ങളൊന്നും കുറയ്ക്കാതെയാണ് ഈ വീട് പണിതിരിക്കുന്നത്. തൂണുകൾ പോലെ പഴയവീട് പൊളിക്കുമ്പോൾ കിട്ടുന്ന വീണ്ടുമുപയോഗിക്കാവുന്ന മര ഉരുപ്പടികൾ നിർമ്മാണത്തിനായി തെരഞ്ഞെടുക്കുന്നത് ചെലവും കുറയ്ക്കും കാർബൺ ഫുട്പ്രിന്റും കുറയ്ക്കും, വീടിനു വിന്റേജ് ഭംഗിയും കൂട്ടും. അകത്തെ ചുവരുകൾ പരമാവധി സ്റ്റോറേജ് സ്പെയസുകളാക്കുക, അടുക്കള ചെറുതാക്കുക തുടങ്ങി ബുദ്ധിപരമായി ഒന്നാലോചിച്ച് പ്ലാൻ ചെയ്താൽ കൂടുതൽ ഭംഗിയായും വൃത്തിയായും വീടൊരുക്കാനാവുമെന്ന് ഈ വീട് കാണിച്ചു തരുന്നു.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക