1234
ഈ സ്ഥലത്ത് വനവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 15 വർഷമായി. എന്നാൽ അതിന് ഫലം കണ്ടു തുടങ്ങിയിട്ട് 3 വർഷം ആയതേയുളളു. മറ്റെല്ലാ മാർഗങ്ങളും പരാജയപ്പെട്ടിടത്ത് മിയാവാക്കി മാതൃകയാണ് മികച്ച ഫലം കണ്ടത്. ഇപ്പോൾ ഇവിടത്തെ മിയാവാക്കി കാടിന് മൂന്നര വർഷത്തെ പ്രായമായി. മിയാവാക്കി മാതൃകയുടെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ മാതൃക എന്തെന്നു വിശദീകരിക്കുന്ന ഒരു വീഡിയോ സീരിസ് ചെയ്യാനാരംഭിച്ചത്. അതിന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിയാവാക്കി മാതൃകയുമായി ബന്ധപ്പെട്ട് പല സംശയങ്ങളും ആളുകൾ ഉന്നയിക്കാറുണ്ട്. ഇത്തരത്തിലുളള സംശയങ്ങൾ ദൂരികരിക്കാനും വനവത്കരണരീതിയെ കുറിച്ച് ചർച്ച ചെയ്യാനുമൊക്കെയായി ഒരു ഓൺലൈൻ വീഡിയോ വർക്ക്ഷോപ്പ് സംഘടിപ്പിക്കുകയാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറുപേർക്കാണ് പ്രവേശനം. താത്പര്യമുളളവർക്ക് ക്രൗഡ് ഫോറസ്റ്റിങ്ങിന്റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് നൂറുരൂപ രജിസ്റ്റർ ഫീസ് അടച്ച് വർക്ക്ഷോപ്പിൽ പങ്കെടുക്കാവുന്നതാണ്.