1234
വനനശീകരണവും കുന്നിടിച്ചു നിരത്തലുമൊക്കെ കാരണം അപകടകരമായ വിധത്തിൽ താഴ്ന്നുകൊണ്ടിരിക്കുകയാണ് ഭൂഗർഭജല നിരപ്പ്. ഭൂഗർഭജലം നിലനിർത്താൻ ചെയ്യാവുന്ന ഫലപ്രദമായ മാർഗങ്ങളാണ് മഴവെളളം ഒഴുകിപ്പോവാതെ മണ്ണിൽത്തന്നെ താഴാൻ അനുവദിക്കുന്ന തരത്തിലുളള റീചാർജിങ്ങ്. ചെടികളും മരങ്ങളും നട്ടും ചെരിവുകളിൽ കോണ്ടൂർ ബണ്ടിങ്ങ് നടത്തിയുമൊക്കെ മഴവെളളം മണ്ണിൽ താഴാനുളള സാഹചര്യം ഒരുക്കാം. മറ്റൊന്ന് വീടുകളിലെ കിണർ റീചാർജിങ്ങാണ്. പുരപ്പുറത്തെ വെളളം ശേഖരിച്ച് അരിച്ച് കിണറ്റിലേക്കു തിരിച്ചു വിടാം. കിണർ ഇല്ലാത്തവർക്ക് ഒരു ജലസംഭരണി നിർമ്മിച്ച് ഇതിൽ മഴവെളളം ശേഖരിച്ച് വേനലിൽ ഉപയോഗിക്കുകയുമാവാം. ജലം അമൂല്യമാണ്. പാഴാക്കാതിരിക്കുന്നതിനൊപ്പം ജലശേഖരണവും നമ്മുടെ ശീലമാക്കാം.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക