1234
വിവിധതരം മിയാവാക്കി കാടുകളുടെ പരീക്ഷണഭൂമിയായ പുളിയറക്കോണത്ത് ലളിതമായ മാതൃകയിലൊരു വീട് കൂടി പണിതിട്ടുണ്ട്. പഴയ വീടിന്റെ തൂണുകളും ജനലുകളും മച്ചുമൊക്കെ ഉപയോഗിച്ചും മിയാവാക്കി ആശയങ്ങളോട് യോജിച്ചും നിർമ്മിച്ചിട്ടുളള ഈ വീടിന്റെ പ്ലാൻ തയ്യാറാക്കിയതും മനോഹരമായി പൂർത്തിയാക്കാൻ നേതൃത്വം നൽകിയതും സുധീറും മധുവും ചേർന്നാണ്. ചെറിയ ബജറ്റിൽ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ചെറിയൊരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ സഹായമാകും. എങ്കിലും പണിയാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെയും കാലാവസ്ഥയുടെയും പ്രത്യേകതകൾ മനസിലാക്കി അതിനനുസരിച്ചുളള രീതിയിൽ പ്ലാനൊരുക്കാൻ ഒരു ആർക്കിടെക്ടിന്റെ സഹായം തേടുന്നത് എന്തുകൊണ്ടും നല്ലതാണ്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക