1234
മിയാവാക്കി രീതിയിൽ തൈകൾ വെയ്ക്കുമ്പോൾ തന്നെ കള വളരാതിരിക്കാനും ഈർപ്പം നിലനിർത്താനുമായി പുതയിടൽ അഥവാ മൾച്ചിങ്ങ് ചെയ്യുന്നുണ്ട്. നട്ട ശേഷം തൈകൾ വളർന്നുവരുമ്പോൾ കമ്പുകോതി കൊടുക്കണം. ഇങ്ങനെ കോതുമ്പോൾ വരുന്ന ഇലകളും ചില്ലകളും ചെടികൾ ചുവട്ടിൽത്തന്നെ പുതയിടുന്നതാണ് നല്ലത്. വെളളക്കെട്ടുളള സ്ഥലങ്ങളിൽ ഇത് കൂടുതൽ ഗുണം ചെയ്യും. ഇലയും കമ്പും അഴുകിച്ചേരുമ്പോൾ ധാരാളം സൂക്ഷ്മജീവികൾ അതിനിടയിൽ വളരുന്നത് മണ്ണിന്റെ വളക്കൂറ് വർദ്ധിപ്പിക്കും. വെളളക്കെട്ടുളള സ്ഥലങ്ങളിൽ അധികം ഉണങ്ങാത്ത ചാണകപ്പൊടി ചേര്‍ക്കുന്നതും സൂക്ഷ്മജീവികളുടെ വളർച്ചയ്ക്ക് സഹായകമാവും. ചതുപ്പിൽ തൈകള്‍ വെയ്ക്കുമ്പോൾ അവ വളർച്ചയെത്തുന്നതു വരെ നമ്മുടെ ശ്രദ്ധയുണ്ടായിരിക്കണം.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക