1234
പ്രശസ്ത സസ്യശാസ്ത്രജ്ഞനായ പ്രഫ. (ഡോ.) അകിര മിയാവാക്കി രൂപപ്പെടുത്തിയെടുത്ത മാതൃകയിൽ നട്ട പുഷ്പവനമാണിത്. തിരുവനന്തപുരത്തെ പുളിയറക്കോണത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. അതിസാന്ദ്രതാ കൃഷി, തൈകൾ ഇടകലർത്തി നടൽ, ജൈവ നടീൽ മിശ്രിതം, പുതയിടൽ തുടങ്ങിയവ ഉൾപ്പെട്ടതാണ് ഈ മാതൃക. രാജമല്ലി, മന്ദാരം, ഗന്ധരാജൻ, പവിഴമുല്ല, അരളി, ചെമ്പകം, തെറ്റി തുടങ്ങി വിവിധയിനം ചെടികളും ഇവിടെ കാണാം.