1234
ഒരു വർഷം പ്രായമായ പുളിയറക്കോണത്തെ മിയാവാക്കി മാതൃകയിലുളള പൂവനം കാണാം. മിയാവാക്കി രീതികളായ ജൈവമിശ്രിതത്തിന്റെ ഉപയോഗം, തൈകൾ ഇടകലർത്തി വളരെ അടുപ്പിച്ച് നടൽ, പുതയിടൽ തുടങ്ങിയവയെല്ലാം പിന്തുടർന്നാണ് പൂഷ്പവനം സൃഷ്ടിച്ചത്. ഗന്ധരാജൻ, മന്ദാരം, രാജമല്ലി, അരളി, പവിഴമല്ലി, ചെമ്പകം, ചെത്തി തുടങ്ങിയ പൂച്ചെടികളും മരങ്ങളുമാണ് ഇവിടെ നട്ടിട്ടുളളത്.