1234
കൃഷിയ്ക്കൊപ്പം മീൻ വളർത്തലും നടത്തിക്കൊണ്ടുപോകാൻ താത്പര്യമുളളവർ കാണും. അതിനായി പലതരത്തിലും വലിപ്പത്തിലുമുളള ടാങ്കുകളും വിപണിയിൽ ലഭ്യമാണ്. കുറച്ചധികം മീനുകളെ വളർത്താൻ കുളമോ ടാങ്കോ പണിയുന്നവരുമുണ്ട്. മീൻകുളത്തിലെ വെളളം കേടാവാതിരിക്കേണ്ടത് പ്രധാനമാണ്. വെളളം കേടായാൽ മീനുകൾക്ക് അസുഖം വരാനും ചത്തുപോകാനുമൊക്കെ കാരണമാവും. മീനുകളുടെ വിസർജ്യമടിഞ്ഞാണ് പൊതുവേ കുളത്തിലെ വെളളം ചീത്തയാവുന്നത്. ഇതനുസരിച്ച് വെളളം പമ്പ് ചെയ്തു മാറ്റുകയൊക്കെ വേണം. ഇവിടെ പരിചയപ്പെടുത്തുന്നത് ഫണൽ ആകൃതിയിലുളള ഫെറോസിമന്റ് ടാങ്കാണ്. ഇതിന്റെ ആകൃതിയുടെ സവിശേഷത കൊണ്ട് വിസർജ്യമെല്ലാം അടിയിൽ അടിയുകയും അവിടുന്നത് പുറത്തേക്ക് മാറ്റാനും കഴിയുമെന്നുളളതാണ്. ഇത് ചെടികൾക്ക് നല്ല വളവുമാണ്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക