1234
വീട്ടിനുളളിൽ അലങ്കാര മത്സ്യങ്ങൾക്കായി പല വലിപ്പത്തിലുളള അക്വേറിയങ്ങൾ നിർമ്മിക്കാറുണ്ട്. അതുപോലെ ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളെ വളർത്താനായി വീടിനു പുറത്ത് ടാങ്കുകളോ കുളങ്ങളോ ഉണ്ടാക്കാറുണ്ട്. പുതിയൊരുതരം മീൻകുളമാണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. ഈ മീൻകുളം വീടിനു ചുറ്റുമാണ്. വീടിനും മുറ്റത്തിനുമിടയിലെ ചെറുതോട് എന്ന വേണമെങ്കിലും ഈ കുളത്തിനെ വിശേഷിപ്പിക്കാം. ഈ തോട് മുറിച്ചുകടന്നുവേണം വീട്ടിലേക്കു പ്രവേശിക്കാൻ. ഉറുമ്പ്, അട്ട പോലുളള ചെറുജീവികളും പാമ്പുകളുമൊന്നും വീട്ടിലേക്ക് പ്രവേശിക്കാതിരിക്കാൻ ഇത് സഹായിക്കും. വിനോദ ഉപാധിയെന്ന നിലയിൽ ഇതിൽ മീനുകളെ വളർത്താം, താമരയും വാട്ടർ ബാംബൂവും പോലുളള ചെടികൾ നട്ടാൽ കാഴ്ച്ചയ്ക്കും ഭംഗി കൂട്ടും.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക