1234
എം. ആർ. ഹരി നടത്തുന്ന സംഭാഷണ പരമ്പരയി ൽ ഇത്തവണ പരിചയപ്പെടുത്തുന്നത് ശ്രീ. ചെറിയാൻ മാത്യുവിനെയാണ്. ഫാം ജേർണലിസ്റ്റായിരുന്ന അദ്ദേഹം മരങ്ങളോടും നാട്ടുചെടികളോടുമുളള താത്പര്യം കൊണ്ട് വനവത്കരണത്തിലേക്കു തിരിഞ്ഞ ആളാണ്. കേരളത്തിലെ മിക്കവാറും സസ്യ ശാസ്ത്രജ്ഞരുടെ സുഹൃത്തായ ചെറിയാൻ മാത്യു കാടുകളിൽ വരെ ചെന്ന് മരങ്ങളും വിത്തും തൈയും ശേഖരിച്ച് കൊണ്ടുവന്ന് പരിപാലിക്കുന്നു. ഇത്തരത്തിൽ നമ്മുടെ നാട്ടിൽ നിന്ന് അന്യം നിന്നും തുടങ്ങിയ നൂറ്റമ്പതോളം തരം തദ്ദേശീയ സസ്യങ്ങളെ സംരക്ഷിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. സസ്യജാലത്തെ കുറിച്ച് പഠിക്കുക, അവയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി നിരന്തരം പ്രവർത്തിക്കുക എന്നതൊരു വ്രതം പോലെ നിർവഹിക്കുന്ന ചെറിയാൻ മാത്യു എവർക്കും പ്രചോദനകരമായ ഒരു മാതൃകയാണ്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക