1234
ധനതത്വ ശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം നേടുകയും കിട്ടിയ സർകാർ ജോലി വേണ്ടെന്ന് വെക്കുകയും ചെയ്ത ശേഷം മത്സ്യ കൃഷിയിലേക്ക് ഇറങ്ങി അത് വൻ വിജയമാക്കി മാറ്റുകയും ചെയ്ത ഫക്രുദ്ദീൻ അലി അഹമ്മദ്.തൊഴിലിൻ്റെ മഹത്വം ഉയർത്തി പിടിക്കുന്ന ഇദ്ദേഹം എല്ലാവർക്കും അനുകരണീയമായ ഒരു ഉജ്ജ്വല മാതൃകയാണ്. തൃക്കുന്നപ്പുഴയിൽ 30 വർഷം മുമ്പ് മുഷിയും ആസാം വാളയും കൃഷി ചെയ്ത് ഈ രംഗത്തേക്ക് വന്ന ഫക്രുദീൻ ഇപ്പോൾ ചെമ്മീൻ കരിമീൻ കാളാഞ്ചി തുടങ്ങി വിവിധ ഇനം മത്സ്യങ്ങളുടെ വളർത്തലിൽ അങ്ങേയറ്റം അവഗാഹം ഉള്ള ഒരു കർഷകനായി മാറിയിരിക്കുന്നു