1234
വലിയതോതില്‍ തൈകള്‍ ഉത്പാദിപ്പിക്കുന്നത് സാധാരണ വിത്തുകള്‍ മുളപ്പിച്ചാണ്. വിത്തുകള്‍ മുളച്ചു തൈയായിക്കിട്ടാന് പല രീതിയും കാലയളവുമാണ്. വെറുതേ മണ്ണിലിട്ടാല്‍ മുളക്കുന്നവ മുതല്‍ ആസിഡ്ലായനിയില് മുക്കിവെച്ചുപോലും മുളപ്പിക്കുന്നവയുണ്ട്. പീച്ചിയിലെ വനഗവേഷണ കേന്ദ്രത്തിനു കീഴിലുളള സീഡ് സെന്റര്‍ വിത്തുകളിലെ ഗവേഷണങ്ങള്‍ക്കും അനുബന്ധ പ്രവര്ത്തനങ്ങള്ക്കുമായുളള സ്ഥാപനമാണ്. അപൂര്‍വമായ വനവൃക്ഷങ്ങളും നാട്ടുമരങ്ങളും ഔഷധസസ്യങ്ങളുമടക്കമുളളവയുടെ ലക്ഷക്കണക്കിനു തൈകളാണ് ഇവിടെ ഉത്പാദിച്ച് ആവശ്യക്കാര്‍ക്കായി വിതരണം ചെയ്യുന്നത്. സീഡ് സെന്ററിലെ ജീവനക്കാരന് രാജനുമായി എം.ആര്. ഹരി നടത്തുന്ന സംഭാഷണം.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക