1234
നഗരങ്ങളില്‍ ഉണ്ടാവുന്ന തീപിടിത്തങ്ങളെ നിയന്ത്രിക്കാനുളള വഴിയാണ് ഈ വീഡിയോയില്‍ എം.ആര്. ഹരി പങ്കുവെക്കുന്നത്. മാലിന്യം ശേഖരിക്കുന്ന സ്ഥലങ്ങളില്‍ വലിയ കൂനയായി തളളുന്നതിനു പകരം ഓരോ ചെറിയ ബ്ലോക്കുകളായി തിരിച്ച് അവയ്ക്കു ചുറ്റും ചെടികളുടെ ഒരു മതില് തീര്‍ത്താല്‍ തീ പടര്‍ന്നു പിടിക്കുന്നത് തടയാന്‍ കഴിയും. ഇത്തരം ഹരിതമതിലുകള് ഫാക്ടറി കെട്ടിടങ്ങള്‍ക്കു ചുറ്റും നിര്‍മ്മിക്കുന്നതും നല്ലതാണ്. മിയാവാക്കി കാട് മൂന്നോ നാലോ കൊല്ലം കൊണ്ട് നാല്പതടി ഉയരത്തില്‍ വളരുമെന്നതിനാല്‍ ഇതൊരു മികച്ച പോംവഴി തന്നെയാണ്.