1234
മുറ്റത്ത് പുല്ലു വളരാതിരിക്കാന്‍ ടൈലിടുന്നതിനു പകരം മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ബയോഷേഡ് നിലനിര്‍ത്തുന്ന രീതിയുണ്ട്. വൈപ്പിനിലെ തന്റെ വീട്ടുവളപ്പില്‍ ഈ രീതി പരീക്ഷിച്ചു വിജയിപ്പിച്ച രവി മേനോനെയാണ് ഈ വീഡിയോയിലൂടെ എം.ആര്. ഹരി പരിചയപ്പെടുത്തുന്നത്. ദീര്‍ഘകാലത്തെ പ്രവാസജീവിതത്തിനു ശേഷം കേരളത്തില്‍ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ ഇദ്ദേഹം പെര്മാകള്ച്ചറും മിയാവാക്കിരീതിയുമെല്ലാം തന്റെ പുരയിടത്തില്‍ പ്രയോഗിക്കുന്നുണ്ട്. അവനവനെ അറിഞ്ഞ്, പ്രകൃതിയോടിണങ്ങി ജീവിക്കുന്നത് മറ്റെന്തിനേക്കാളും ആസ്വാദ്യമാണെന്നാണ് രവി മേനോന്റെ അഭിപ്രായം.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക