1234
കാടാണ് മനുഷ്യന്റെ ആദിമവീട് എന്നാണല്ലോ. എല്ലാ സമ്മർദ്ദങ്ങളും അകറ്റുന്ന ഇടമാണ് വീടെന്ന സങ്കൽപം. അതുകൊണ്ടായിരിക്കണം കാടിന്റെ സാമീപ്യത്തിൽ മനുഷ്യർ സമ്മർദ്ദങ്ങളിൽ നിന്ന് മുക്തരാകുന്നത്. ആ മർമ്മം തിരിച്ചറിഞ്ഞ് വീടുതന്നെ കാടാക്കിയ ഒരു മനശാസ്ത്രജ്ഞൻ നമുക്കിടയിലുണ്ട്. കേരള യൂണിവേഴ്സിറ്റിയിലെ മനശാസ്ത്ര വിഭാഗം മേധാവിയായി വിരമിച്ച ജോർജ് മാത്യു. അര നൂറ്റാണ്ടുകൊണ്ട് അദ്ദേഹം തന്റെ പുരയിടത്തിൽ സ്വാഭാവികവനത്തെ വെല്ലുന്ന കാടാണ് സൃഷ്ടിച്ചെടുത്തിരിക്കുന്നത്. പലവിധ മാനസിക സംഘർഷങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ഉത്തരം തേടിയെത്തുന്ന ആളുകൾക്ക് അദ്ദേഹം നിർദേശിക്കുന്ന പ്രതിവിധി ഈ മരങ്ങൾക്കിടയിലൂടെയുളള നടത്തമാണ്. അത് വളരെ ഫലപ്രദവുമാണെന്ന് പലരുടെയും അനുഭവങ്ങൾ വെളിവാക്കുന്നു.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക