1234
മിയാവാക്കി മാതൃകയെ കുറിച്ച് നേരിട്ടറിയാനും കണ്ട് മനസിലാക്കാനുമായാണ് എം.ആർ. ഹരി ജപ്പാനിലേക്കു പോയത്. ആ യാത്രയിൽ മിയാവാക്കി മാതൃക വനവത്കരണത്തിന്റെ ഉപജ്ഞാതാവായ പ്രഫസർ ഡോ. അകിര മിയാവാക്കിയെ നേരിട്ടു കാണാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇതിനോടകം 4 കോടി മരങ്ങൾ നട്ടുകഴിഞ്ഞ ഡോ. മിയാവാക്കി നാലായിരം വനങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. 92ാം വയസിലും കർമ്മ നിരതനായ ഡോ. മിയാവാക്കി വനവത്കരണ പരിപാടികളിൽ പങ്കെടുക്കുകയും നിർദേശങ്ങൾ നല്കുകയും ചെയ്യുന്നു. മൂന്നു മണിക്കൂറോളം അദ്ദേഹവുമായി നേരിട്ട് ഇടപഴകാൻ കഴിഞ്ഞ എം. ആർ. ഹരി കേരളത്തിൽ തങ്ങൾ ചെയ്യുന്ന മിയാവാക്കി വനവത്കരണ പരിപാടികളെ കുറിച്ച് വിശദമാക്കുകയും നിർദേശങ്ങൾ ആരായുകയും ചെയ്തു. കഴിയുന്നത്ര വനങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു ഡോ. മിയാവാക്കി ഹരിയ്ക്കു നല്കിയ ഉപദേശം.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക