1234
പ്രശസ്ത സസ്യശാസ്ത്രജ്ഞനായ പ്രഫ. മിയാവാക്കി 1976ലാണ് സാധ്യമായ സ്വാഭാവിക സസ്യജാലവുമായി (potential natural vegetation) ബന്ധപ്പെട്ട തത്വങ്ങൾ അടിസ്ഥാനമാക്കിയുളള കാട് വളർത്തൽ പരീക്ഷണങ്ങൾ ആരംഭിച്ചത്. അന്ന് അദ്ദേഹം നട്ട ചെടികൾ 3 വർഷങ്ങൾക്കു ശേഷം 1981ൽ 2.5 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ വളർന്നു. നാല്പതു വർഷങ്ങൾ കൊണ്ട് അത് പൂർണ വളർച്ചയെത്തിയ കാടായി മാറി.