1234
ഈ ലക്കത്തിൽ എം ആർ ഹരി പരിചയപ്പെടുത്തുന്നത് ശ്രീമാൻ ശശിധരക്കുറുപ്പിനെയാണ്. 14 ഏക്കർ വിസ്തൃതിയുള്ള ഒരു ചെറു വനത്തിലാണ് അദ്ദേഹം താമസിക്കുന്നത്. കൃഷിയിടത്തെ വനമാക്കി മാറ്റിയതാണ്. ജൈവവൈവിധ്യ കൊണ്ടും വിവിധ നാടൻ മരങ്ങളും വിദേശമരങ്ങളും കൊണ്ടും മുള ഇനങ്ങളാലും ഫല വൃക്ഷങ്ങളാലും സമ്പുഷ്ടമാണ് ഈ സ്ഥലം. ഇവിടെ ചിത്രശലഭങ്ങൾ, അണ്ണാൻ, പക്ഷികൾ, കീരി തുടങ്ങി ഒട്ടേറെ ജീവജാലങ്ങൾ ഉണ്ട്. തനിക്കും കുടുംബത്തിനും ആവശ്യമായ കാര്യങ്ങൾ ഇവിടെ നിന്ന് കിട്ടുന്നുണ്ട് എന്നാണ് കുറുപ്പ് ചേട്ടൻ പറയുന്നത് . ഏറ്റവും പ്രധാനം മനസ്സമാധാനവും, സന്തോഷവുമാണ്. അതിവിടെ ധാരാളമായി ഉണ്ട്.