വനവത്കരണവുമായി ബന്ധപ്പെട്ട് ഒരു പരീക്ഷണശാല തന്നെയായിരുന്നു പുളിയറക്കോണത്തെ കുന്നിന്‍ചെരിവ്. പത്തു പന്ത്രണ്ട് വര്‍ഷത്തോളം പലവിധ രീതികള്‍ പരീക്ഷിച്ച് പരാജയപ്പെട്ടിടത്താണ് മിയാവാക്കി മാതൃക വേരുപിടിച്ചത്. മിയാവാക്കി വിജയമായതോടെ എം.ആര്. ഹരി മിയാവാക്കി മാതൃകയില്‍ കൂടുതല്‍ തോട്ടങ്ങളുണ്ടാക്കാനുളള ശ്രമം ആരംഭിച്ചു. സാംസ്കാരികവൈവിദ്ധ്യവും ജൈവവൈവിദ്ധ്യവും സംരക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധരായ ഇന്‍വിസ് മള്‍ട്ടിമീഡിയയുടെ സി.ഇ.ഓ ആണ് എം.ആര്. ഹരി. പുളിയറക്കോണത്തെ പുരയിടത്തില്‍ ഇപ്പോള്‍ മിയാവാക്കി പുഷ്പ, ഫല, ഔഷധ തോട്ടങ്ങളും പ്രകൃതിവിഭവങ്ങളുപയോഗിച്ച് ചെലവു കുറഞ്ഞ രീതിയില്‍ പണികഴിപ്പിച്ച ഒരു വീടുമുണ്ട്.