സ്ഥലം
ചങ്ങനാശ്ശേരി

വിസ്‌തീര്‍ണം
80 (ച. മീറ്റര്‍)

തൈകളുടെ എണ്ണം
88

നട്ട തിയതി
14-07-2019

സ്ഥലത്തിന്റെ സ്വഭാവം
ചതുപ്പ്‌

വിവിധതരം കാടുകള്‍
ഭക്ഷ്യ വനങ്ങള്‍


 

Prooning

ചെറിയാന്‍ മാത്യുവിന്റെ വീടിനു മുന്നിലെ ഒരു സെന്റ്‌ മിയാവാക്കി കാട്‌ പല കാരണങ്ങള്‍ കൊണ്ട്‌ വിജയമാണ്‌. വളരെ ചെറിയ കാലം കൊണ്ടുതന്നെ പഴങ്ങളും പച്ചക്കറികളും വിളയുന്ന ചെടികളുടെയും മരങ്ങളുടെയും വലിയൊരു ശേഖരം തന്നെ ഉണ്ടെന്നുളളതാണ്‌ ഒന്ന്‌്‌. അപൂര്‍വവും മാര്‍ക്കറ്റില്‍ നല്ല വില കിട്ടുന്നതുമായ വിദേശ ഇനം ഫലവൃക്ഷങ്ങളുടെ തൈകളും ഇക്കൂട്ടത്തിലുണ്ട്‌. വഴുതന, ചേന, കാന്താരി, ഇഞ്ചി, പേര, നെല്ലിക്കാപുളി, സീതപ്പഴം, ഉമ്മം, കുളമാവ്‌, ഈട്ടി, നീര്‍മാതളം, സ്റ്റാര്‍ഫ്രൂട്ട്‌, ചന്ദനം, കര്‍പ്പൂരം, വെട്ടി, പൂച്ചക്കുരു, കിലുക്കി, പ്ലാവ്‌, നാരകം, സര്‍വ്വസുഗന്ധി, കൂവളം, കിളിഞാവല്‍, റമ്പൂട്ടാന്‍, ആര്യവേപ്പ്‌, നെല്ലി, ചന്ദ്രമുഖി രുദ്രാക്ഷം, അങ്കോലം, കാപ്പി, നീല അമരി, സോമരായം, വെളളനൊച്ചി, കാര, പപ്പായ, മാതളം തുടങ്ങിയവയാണ്‌ ഇവിടെ നട്ടിട്ടുളളത്‌.

 

പഴങ്ങളും പച്ചക്കറികളും ഉത്‌പാദിപ്പിക്കുന്നതിനുപരി, ചുറ്റുവട്ടത്തെ ചൂട്‌ കുറച്ച്‌ അന്തരീക്ഷം തണുപ്പിക്കുമെന്നതാണ്‌ കാടു കൊണ്ടുളള ആദ്യത്തെ ഗുണം. തൈകള്‍ വളര്‍ന്ന്‌ മരമാവുന്നതോടെ അവയൊരു പച്ചപ്പിന്റെ മതിലായി പ്രവര്‍ത്തിക്കുകയും വീടിനെ ചൂടില്‍നിന്നും പൊടിയില്‍ നിന്നും ശബ്ദ മലിനീകരണത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.