സ്ഥലം
പുളിയറക്കോണം
വിസ്‌തീര്‍ണം
12 (ച. മീറ്റര്‍)
തൈകളുടെ എണ്ണം
60
നട്ട തിയതി
19-11-2020
സ്ഥലത്തിന്റെ സ്വഭാവം
പാറ നിറഞ്ഞത്
വിവിധതരം കാടുകള്‍
നഗര വനങ്ങള്‍
പാറ നിറഞ്ഞ പ്രദേശങ്ങളെയും ഉപേക്ഷിക്കപ്പെട്ട ക്വാറികളെയും പച്ചപ്പണിയിക്കാന്‍ മികച്ചൊരു മാര്‍ഗം കൂടിയാണ് മിയാവാക്കി മാതൃകയിലുളള വനവത്‌കരണം. ജപ്പാനിലെ കനഗാവ എന്ന സ്ഥലത്ത് 12 ഏക്കറോളം വരുന്ന പാറപ്പുറത്ത് പ്രഫ. മിയാവാക്കി തന്നെ പരീക്ഷിച്ചു വിജയിപ്പിച്ച മാതൃകയാണിത്. അതില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് പുളിയറക്കോണത്തെ 125 ചതുരശ്ര അടി വിസ്‌തീര്‍ണമുളള പാറപ്പുറത്ത് 60 തൈകള്‍ ഉളള വനമൊരുക്കാന്‍ ഞങ്ങള്‍ തുനിഞ്ഞത്.
ആദ്യം ഞങ്ങള്‍ തെരഞ്ഞെടുത്ത സ്ഥലത്ത് ഒരു ചതുരശ്ര മീറ്റര്‍ വീതിയില്‍ അടയാളപ്പെടുത്തിയ ശേഷം പാറയില്‍ ചെറിയ ദ്വാരങ്ങള്‍ തുരന്നുണ്ടാക്കി. തൈകള്‍ക്ക് വേരാഴ്‌ത്തി വളരാനായിട്ടാണിത്. സഥലത്തിനു ചുറ്റും ഒരു മീറ്റര്‍ ഉയരത്തില്‍ ഇരുമ്പ് ഗ്രില്ലുകള്‍ പിടിപ്പിച്ചു. അതിനുളളില്‍ നിറയെ നടീല്‍ മിശ്രിതം നിറച്ചു. തൈകള്‍ നട്ട ശേഷം ഉണങ്ങിയ ഇലകള്‍ ഉപയോഗിച്ച് നല്ല കനത്തില്‍ പുതയിട്ടു.
വിവിധ ഇനത്തിലുളള ചെടികളുടെ തൈകളാണ് നടാന്‍ തെരഞ്ഞെടുത്തത്. ഉങ്ങ്, അരളി, ബേഡ് ചെറി, വെളള ചെത്തി, ഞെക്ക്, ഇലഞ്ഞി, മുസാണ്ട, മള്‍ബെറി, അശോകം, അരയാല്‍, മൈലാഞ്ചി, പുത്രന്‍ജീവ, പുന്ന, മന്ദാരം, കശുമാവ്, പേരാല്‍, ഇത്തി, കണിക്കൊന്ന, പുളി, തൊണ്ടിപ്പഴം, കാരപ്പഴം, പ്ലാവ്, മഞ്ചാടി, എരുക്ക്, മുരിങ്ങ, അത്തി, ആടലോടകം, പരുത്തി, കുടംപുളി, മഞ്ഞണാത്തി തുടങ്ങിയവയാണ് ഇവിടെ നട്ടിട്ടുളള തൈകളില്‍ ചിലത്.