സ്ഥലം
പുളിയറക്കോണം
വിസ്‌തീര്‍ണം
77 (ച. മീറ്റര്‍)
തൈകളുടെ എണ്ണം
138
നട്ട തിയതി
12-05-2019
സ്ഥലത്തിന്റെ സ്വഭാവം
സാധാരണ ഭൂമി
വിവിധതരം കാടുകള്‍
ഫലവൃക്ഷ വനങ്ങള്‍
മിയാവാക്കി മാതൃക വനവത്‌കരണത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ പുളിയറക്കോണത്ത് 2019 മെയ് മാസത്തില്‍ ഒരു പഴം പച്ചക്കറി തോട്ടം കൂടി നട്ടു പിടിപ്പിച്ചു. പ്രഫ. മിയാവാക്കിയുടെ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്ന് നടീല്‍ മിശ്രിതം നിറച്ച് പ്രത്യേകം തയ്യാറാക്കിയ നിലത്ത് പലതരം നാടന്‍ ഇനം ഫലവൃക്ഷങ്ങളുടെ തൈകള്‍ ഇടകലര്‍ത്തി അടുപ്പിച്ച് വെച്ചാണ് തോട്ടം തയ്യാറാക്കിയത്. നെല്ലി, പേര, മാതളം, ചാമ്പ, മാവ്, പ്ലാവ്, ലൂവിക്ക, അരിനെല്ലി, കാര, തെങ്ങ് തുടങ്ങിയവയാണ് ഇവിടെ നട്ട തൈകളില്‍ ചിലത്.
നെല്ലി, പേര, മാതളം, ചാമ്പ, മാവ്, പ്ലാവ്, ലൂവിക്ക, അരിനെല്ലി, കാര, തെങ്ങ് തുടങ്ങിയവയാണ് ഇവിടെ നട്ട തൈകളില്‍ ചിലത്.
ചെടികളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയ്‌ക്കു പുറമേ ശാഖകളുടെ എണ്ണത്തിലുളള ധാരാളിത്തമാണ് ശ്രദ്ധയില്‍പ്പെട്ട പ്രധാനകാര്യം. സാധാരണ ഒറ്റത്തടിയായി വളരുന്ന പപ്പായ ഇവിടെ ഒന്നിലധികം ശാഖകളായി വളരുകയും അവയിലെല്ലാം കായ്‌ക്കുകയും ചെയ്‌തു. പൊതുവെ 18 മാസം കൊണ്ടു മൂപ്പെത്തുന്ന ചെങ്കദളി ഇവിടെ 15 മാസത്തിനുളളില്‍ വളരെ വലിയൊരു കുലയാണ് പഴുത്തുകിട്ടിയത്!